വൃദ്ധനെ വീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി

തൃശൂര്‍: വൃദ്ധനെ വീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. ആണ്ടപറമ്പ് വാഴപ്പിള്ളി വീട്ടില്‍ തോമസ് (75) നെയാണ് വീടിനു പുറത്തെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകീട്ട് പണികഴിഞ്ഞു വീട്ടിലെത്തിയ മകന് തോമസിനെ വീട്ടില്‍ കാണാത്തതിനെ തുടര്‍ന്നുള്ള തിരച്ചിലിലാണ് ഒഴിഞ്ഞ മുറിയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്. പേരാമംഗലം പോലിസ് സംഭവസ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു ബോഡി പോസ്റ്റ്മാര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഭാര്യ: പരേതയായ മേരി. മക്കള്‍: സെബി, ബെസി. മരുമകന്: ജോഷി.
