വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട സ്കൂട്ടറിന് അജ്ഞാതര്‍ തീ വെച്ചു

നാദാപുരം: നാദാപുരം ടൗണിനടുത്ത് ചാലപ്പുറത്ത് സ്കൂട്ടറിന് അജ്ഞാതര്‍ തീ വെച്ചു. ചാലപ്പുറത്തെ എരോത്ത് നൗഷാദിന്‍റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട സ്കൂട്ടറിനാണ് ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെ തീ വെച്ചത്. വീട്ടു മുറ്റത്ത് നിന്നും ശബ്ദം കേട്ട വീട്ടുകാര്‍ പുറത്തിറങ്ങി നോക്കിയപ്പോഴാണ് സ്കൂട്ടര്‍ കത്തുന്നത് കാണുന്നത്. ഉടന്‍ തന്നെ തീ അണച്ചതിനാല്‍ സ്കൂട്ടറിന്‍റെ സീറ്റ് മാത്രമേ കത്തിയുള്ളു. നാദാപുരം എസ്.ഐ. കെ.പി.അഭിലാഷിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ മനഃപൂര്‍വം കുഴപ്പങ്ങള്‍ കുത്തിപ്പൊക്കി പ്രശ്നങ്ങള്‍ ഉണ്ടാക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് നടക്കുന്നതെന്നാണ് പൊലീസിന്‍റെ നിഗമനം.
