KOYILANDY DIARY.COM

The Perfect News Portal

വീട്ടിനുള്ളില്‍ ടി.വി. കാണുകയായിരുന്ന വയോധികയെ കീരി കടിച്ചു

തിക്കോടി: വീട്ടിനുള്ളില്‍ ടി.വി. കാണുകയായിരുന്ന വയോധികയെ കീരി കടിച്ചു പരിക്കേല്പിച്ചു. തിക്കോടി പുളിയന്താര്‍കുനി കല്യാണി (70)യെയാണ് കീരി കടിച്ചത്. കഴിഞ്ഞദിവസം രാത്രി ഏഴരയോടെയാണ് സംഭവം. കല്യാണിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച് വിഷബാധയ്‌ക്കെതിരെയുള്ള കുത്തിവെയ്പ് നടത്തി . സമീപപ്രദേശങ്ങളില്‍ കീരി, മുള്ളന്‍പന്നി, കള്ളുണ്ണി ഇവയുടെ ആക്രമണത്തില്‍ പലര്‍ക്കും പരിക്കേറ്റ് ചികിത്സ എടുക്കുന്നുണ്ട്.

Share news

Leave a Reply

Your email address will not be published. Required fields are marked *