വീട്ടമ്മ മിന്നലേറ്റ് മരിച്ചു

ബാലുശ്ശേരി: തലയാട് മണിച്ചേരി മലയില്‍ മിന്നലേറ്റ് വീട്ടമ്മ മരിച്ചു. പന്നിയാനിച്ചിറ സണ്ണിയുടെ ഭാര്യ റീന സണ്ണിയാണ് (47) മരിച്ചത്. വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം.
വീടിനു പുറകിലെ അടുക്കള ഭാഗത്ത് ഭക്ഷണം പാകം ചെയ്തു കൊണ്ടിരിക്കെയാണ് മിന്നലേറ്റത്. പരിക്കേറ്റ റീനയെ തലയാട്, പൂന്നൂര്‍ എന്നിവിടെങ്ങളിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം മെഡിക്കല്‍ കോളെജിലെത്തിച്ചെങ്കിലും ഇന്ന് പുലര്‍ച്ചയോടെ മരിച്ചു. മക്കള്‍: റോണി സണ്ണി, സോണി സണ്ണി. മിന്നലില്‍ വീട്ടിലെ വൈദ്യുതി ഉപകരണങ്ങളും കത്തിനശിച്ചിട്ടുണ്ട്.

