വിഷരഹിത നാടന്‍ പച്ചക്കറി വിപണി തുടങ്ങി

കോഴിക്കോട്: വിഷു- ഈസ്റ്ററിനോടനുബന്ധിച്ച് വിഷരഹിത നാടന്‍ പച്ചക്കറി വിപണി തുടങ്ങി. കൃഷിവകുപ്പ്, ഹോര്‍ട്ടികോര്‍പ്പ്, വിഎഫ്പിസികെ എന്നിവയുടെ സഹകരണത്തോടെ വിഷുക്കണി 2017 എന്ന പേരില്‍ 89 വിപണികളാണ് ജില്ലയില്‍ സംഘടിപ്പിക്കുന്നത്.
രണ്ടു ദിവസങ്ങളിലായി നടക്കുന്ന വിപണികളുടെ ജില്ലാതല ഉദ്ഘാടനം മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ നിര്‍വഹിച്ചു. വേങ്ങേരി മാര്‍ക്കറ്റിലെ സംഘമൈത്രി ജില്ലാ സംഭരണ വിതരണ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട് അധ്യക്ഷയായി. കൗണ്‍സിലര്‍ രതീദേവി, സിപിഐ ജില്ലാ സെക്രട്ടറി ടി വി ബാലന്‍, കാര്‍ഷിക വികസന സമിതി അംഗം കെ വി കൃഷ്ണന്‍ കുട്ടി, സംഘമൈത്രി ചെയര്‍മാന്‍ നാരായണന്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ജയശ്രീ, ഹോര്‍ട്ടികോര്‍പ്പ് റീജണല്‍ മാനേജര്‍ ഷാജി എന്നിവര്‍ സംസാരിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ പി പ്രേമജ സ്വാഗതവും കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ശുഭ നന്ദിയും പറഞ്ഞു.

