വിവാഹാലോചന നിരസിച്ച 20 വയസുകാരിക്ക് നേരെ യുവാവ് വെടിവെച്ചു
ഡല്‍ഹി: വിവാഹാലോചന നിരസിച്ച 20 വയസുകാരിക്ക് നേരെ യുവാവ് വെടിവെച്ചു. നോര്‍ത്ത് ഡല്‍ഹിയിലെ ഹര്‍ഷ് വിഹറിലാാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സഹപ്രവര്‍ത്തകനായ പ്രതീപാണ് പെണ്‍കുട്ടിക്ക് നേരെ വെടിവെച്ചത്.പെണ്‍കുട്ടിയെ കല്യാണം കഴിക്കാന്‍ താല്‍പര്യപ്പെട്ട് ഇയാള്‍ സമീപിച്ചിരുന്നു.എന്നാല്‍ വിവാഹത്തിന് പെണ്‍കുട്ടി വിസമ്മതിച്ചതോടെ യുവാവ് പ്രകോപിതനാകുകയായിരുന്നു.

സംഭവശേഷം ഒളിവില്‍ പോയ പ്രതിക്ക് വേണ്ടി പോലീസ് അന്വേഷണം തുടങ്ങി, പരിക്കേറ്റ പെണ്‍കുട്ടിയെ ഗുരു തേഗ് ബഹദൂര്‍ ആശുപത്രിയില്‍ ചികിത്സയിലണ് .
Advertisements




