വിയ്യൂർ വായനശാലയുടെ ഇ.എം.എസ്. ഓഡിറ്റോറിയത്തിന്റെ ശിലാസ്ഥാപനം കെ. ദാസൻ MLA നിർവ്വഹിച്ചു

കൊയിലാണ്ടി: കേരളപിറവിയോടൊപ്പം അറുപത് വർഷം പിന്നിട്ട വിയ്യൂർ വായനശാലക്ക് കേരളത്തിന്റെ പ്രഥമ മുഖ്യമന്ത്രിയുടെ ഓർമ്മക്ക് വേണ്ടി നിർമ്മിക്കുന്ന ഓഡിറ്റോറിയത്തിന്റെ ശിലാസ്ഥാപന കർമ്മം കെ. ദാസൻ എം. എൽ. എ. നിർവ്വഹിച്ചു. എം. എൽ. എ. യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ ചിലവഴിച്ചാണ് ഓഡിറ്റോറിയം നിർമ്മിക്കുന്നത്. ചടങ്ങിൽ നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ അദ്ധ്യക്ഷതവഹിച്ചു.
പി. എൻ. പണിക്കർ അനുസ്മരണാർത്ഥം വായനശാല സംഘടിപ്പിച്ച പ്രതിഭാസംഗമവും, വായനാ പക്ഷാചരണ പരിപാടിയും ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ. ചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. SSLC, +2 പരീക്ഷയിൽ ഉന്ന വജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു. സ്റ്റേറ്റ് സ്കൂൾ ഫുട്ബോൾ ടീംമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കൃഷ്ണപ്രിയ, ഇന്ത്യൻ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയൻസിൽ പ്രവേശനം ലഭിച്ച പുതിയെടുത്ത് ജിഷ്ണുസായ് എന്നിവർക്ക് പ്രത്യേക ഉപഹാരവും നൽകി.

ദീർഘകാലം വായനശാലയുടെ പ്രസിഡണ്ടായി പ്രവർത്തിച്ച കെ. സുകമാരൻ മാസ്റ്ററെ ജില്ലാ ലൈബ്രറി കൗൺസിൽ കെ. ചന്ദ്രൻ മാസ്റ്റർ അദ്ധേഹത്തിന്റെ വസതിയിൽ നടന്ന ചടങ്ങിൽ പൊന്നാട അണിയിച്ച ആദരിച്ചു. വിജയികൾക്കുള്ള ഉപഹാര വിതരണം നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എൻ. കെ. ഭാസ്ക്കരൻ നിർവ്വഹിച്ചു.

സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം സി. കുഞ്ഞമ്മദ്, താലൂക്ക് സെക്രട്ടറി പി. വേണു മാസ്റ്റർ, വി. പി. ഗംഗാധരൻ മാസ്റ്ററ്, നഗരസഭാ കൗൺസിലർ ചൊളേടത്ത് ബാലൻ നായർ, എം. പത്മനാഭൻ, പുളിയനകണ്ടി വിശ്വനാഥൻ എന്നിവർ ആശംസകൾ നേർന്നു. നമ്പൂരിക്കണ്ടി രാജഗോപാലൻ സ്വാഗതവും, പി. ടി. സുരേഷ് നന്ദിയും പറഞ്ഞു.

