വിയ്യൂരിൽ ഞാറുനടീല്‍ ഉത്സവം

കൊയിലാണ്ടി : വിയ്യൂര്‍ ശക്തന്‍ കുളങ്ങര ക്ഷേത്രത്തിന്റെ പാടശേഖത്ത് നടീല്‍ ഉത്സവം നടന്നു. ഒരു ഭക്തകുടുംബത്തിന്റെ ക്ഷേത്രത്തിലേക്കുള്ള കാണിക്കയായിട്ട് ആരംഭിച്ച നെല്‍കൃഷിയുടെ ഞാറുനടീല്‍ നഗരസഭാ കൗൺസിലർയു രാജീവന്‍ ഉദ്ഘാടനം ചെയ്തു. കരുമ്പക്കല്‍ സുധാകരന്‍, വി.കെ. അശോകന്‍, ടി.പി. വേലായുധന്‍, പുതുക്കുടി അശോകന്‍, കെ. കെ.വിനോദ്, കെ.വി. അയ്യപ്പന്‍, എം.വി ബാബു, മുന്നൂറ്റങ്കണ്ടി കണ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
