വിമുക്തഭടനെ മർദ്ദിച്ചതിൽ പ്രതിഷേധിച്ചു

കൊയിലാണ്ടി: വോഡഫോൺ ഓഫീസിലെ സെക്യൂരിറ്റി ജീവനക്കാനായ കെ. കെ. ബാബുവിനെ മർദ്ദിച്ച സംഭവത്തിൽ എക്സ് സർവ്വീസ്മെൻ വെൽഫെയർ അസോസിയേഷൻ ശക്തമായി പ്രതിഷേധിച്ചു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്ത് നിയമത്തിനുമുമ്പിൽ എത്തിക്കണമെന്ന് അസോസിയേഷൻ പോലീസിനോടാവശ്യപ്പെട്ടു.
ചൊവ്വാഴ്ച ഉച്ചയോടെയാണ് രണ്ട്പേരടങ്ങിയ സംഘം കടയടപ്പ് സമരവുമായി ബന്ധപ്പെട്ട് ബാബുവുമായി തർക്കിക്കുകയും ക്രൂരമായ രീതിയിൽ മർദ്ദിക്കുകയും ചെയ്തത്. ആക്രമത്തിൽ ബാബുവിന് കാലിന്റെ എല്ല് പൊട്ടുകയും ശരീരമാസകലം പരിക്കേൽക്കുകയുമുണ്ടായി.

താലൂക്കിലെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയ വിമുക്തഭടൻമാർ വോഡഫോൺ ഓഫീസിന് മുമ്പിൽ ഒത്തുചേരുകയായിരുന്നു. പ്രതിഷേധ കൂട്ടായ്മ മുരളീധരൻ മൂടാടി ഉദ്ഘാടനം ചെയ്തു. പ്രദീപ് കുമാർ നടുവത്തൂർ, എ. കെ. ലക്ഷ്മണൻ, മുരളീധര ഗോപാലൻ, യു. കെ. രാഘവൻ നായർ, വേണുഗോപാലൻ പി. വി. എന്നിവർ സംബന്ധിച്ചു.

