വിമാനങ്ങള്‍ നേര്‍ക്കു നേര് വന്‍ ദുരന്തം ഒഴിവായി
ഡല്‍ഹി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനങ്ങള്‍ നേര്‍ക്കു നേര് വന്നെങ്കിലും വന്‍ ദുരന്തം ഒഴിവായി. ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ വിമാനവും സ്പൈസ് ജെറ്റുമാണ് കൂട്ടിയിടിയുടെ വക്കിലെത്തിയത്. എയര്‍ ട്രാഫിക് കണ്ട്രോളിനുണ്ടായ പിഴവാണ് സംഭവത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ലക്നൗവില്‍ നിന്ന് എത്തിയ ഇന്‍ഡിഗോ വിമാനത്തിന് ലാന്‍ഡിംഗിന് അനുമതി നല്‍കിയതിനൊപ്പം സ്പൈസ് ജെറ്റ് വിമാനത്തിന്ന ടേക്ക് ഓഫിനും അനുമതി നല്‍കിയതാണ് വിമാനങ്ങള്‍ മുഖാമുഖം എത്തിയതിന് കാരണം. ഇരു വിമാനങ്ങളിലേയും പൈലറ്റുമാരുടെ അവസരോചിതമായ ഇടപെടലാണ് വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷിച്ചത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഡയറക്ടര്‍ ജനറല്‍ ഒഫ് സിവില്‍ ഏവിയേഷന്‍ ഉത്തരവിട്ടു.

