വിപണി കീഴടക്കാൻ ഇറാൻ മഞ്ഞ വത്തക്ക

കൊയിലാണ്ടി: കത്തുന്ന ചൂടിൽ ദാഹമകറ്റാൻ ഇറാൻ തണ്ണിമത്തനും വിപണിയിൽ ഇറങ്ങി. മഞ്ഞ നിറമാണ് ഇതിന്റെ പ്രത്യേകത. കണ്ടാൽ വെള്ളരിക്ക പോലെയുണ്ടെങ്കിലും സംഗതി വത്തക്ക തന്നെയാണ്. ക്ഷീണമകറ്റണമെങ്കിൽ വത്തക്കയേക്കാൾ അൽപം വില കൂടുതൽ കൊടുക്കണമെന്ന് മാത്രം. കിലോയ്ക് 30 രുപയാണ് ചില്ലറ വില്പനക്കാർ വാങ്ങുന്നത്.
സാധാരണയായി പച്ച നിറത്തിൽ ഇറങ്ങുന്ന വത്തക്ക മഞ്ഞ നിറത്തിൽ ഇറങ്ങിയതോടെ പലരും കൗതുകത്തോടെയാണ് നോക്കുന്നത്. ഇറാൻ വത്തക്ക എന്നാണ് പേരെങ്കിലും വരുന്നത് ഇറാനിൽ നിന്നല്ലെന്നും പറയുന്നുണ്ട്. കനത്ത ചൂടിൽ ദാഹമകറ്റാൻ മഞ്ഞ നിറത്തിലുള്ള ഇറാൻ വത്തക്ക വിപണി കീഴടക്കി വരുകയാണ്.

