വിദ്യാലയങ്ങളെയും നാടിനെയും ലഹരിമുക്തമാക്കാന്‍ കൂട്ടായ ശ്രമം വേണം: ബാബു പറശ്ശേരി

ചേമഞ്ചേരി: വിദ്യാലയങ്ങളെയും നാടിനെയും ലഹരിമുക്തമാക്കാന്‍ കൂട്ടായ ശ്രമം വേണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പറഞ്ഞു. സംസ്ഥാന എക്‌സൈസ് വകുപ്പ് ലഹരിവര്‍ജന മിഷന്‍ (വിമുക്തി) സംഘടിപ്പിച്ച സംസ്ഥാനതല ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചേമഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അശോകന്‍ കോട്ട് അധ്യക്ഷത വഹിച്ചു. എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്, പന്തലായനി പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ശോഭ, ഉത്തരമേഖലാ ജോയന്റ് എക്‌സൈസ് കമ്മിഷണര്‍ ഡി. സന്തോഷ്, ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ പി.കെ. സുരേഷ്, മോഹനന്‍ വീര്‍വീട്ടില്‍, ടി.കെ. ഗീത, എം.പി. മൊയ്തീന്‍ കോയ, പ്രിന്‍സിപ്പല്‍ ടി.കെ. ഷെറീന, പ്രധാനാധ്യാപിക ടി.കെ. മോഹനാംബിക എന്നിവര്‍ സംസാരിച്ചു.

