KOYILANDY DIARY.COM

The Perfect News Portal

വിദ്യാലയങ്ങളിൽ ഉച്ചഭക്ഷണത്തിന് വിഷ രഹിത പച്ചക്കറികൾ ലഭ്യമാക്കും: കൃഷി മന്ത്രി

ചിങ്ങപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ സ്കൂളുകളിൽ ഉച്ച ഭക്ഷണത്തിന് വിഷ രഹിത പച്ചക്കറികൾ ലഭ്യമാക്കാനാവശ്യമായ  നടപടികൾ സ്വീകരിക്കുമെന്ന് വന്മുകം – എളമ്പിലാട് എം.എൽ.പി.സ്കൂൾ വിദ്യാർത്ഥികൾക്കയച്ച  കത്തിലൂടെ കൃഷിമന്ത്രി വി.എസ്. സുനിൽ കുമാർ അറിയിച്ചു. കുട്ടികളുടെ നിർദ്ദേശം ഏറെ മാതൃകാപരമാണെന്നും അദ്ദേഹം അറിയിച്ചു.

ലോക തപാൽ ദിനത്തിൽ ഈ വിദ്യാലയത്തിലെ മൂന്ന്, നാല് ക്ലാസുകളിലെ കുട്ടികൾ മന്ത്രിക്ക് വിഷ രഹിത പച്ചക്കറികൾ സ്കൂളുകളിൽ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കത്തുകളയച്ചിരുന്നു, ഇതിന് മറുപടിയായാണ് മന്ത്രി ഓരോ കുട്ടിക്കും പ്രത്യേകം പ്രത്യേകം മറുപടി കത്തുകൾ അയച്ചത്.
Share news

Leave a Reply

Your email address will not be published. Required fields are marked *