വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്തിയ കേസില്‍ ഓട്ടോഡ്രൈവര്‍ റിമാന്‍റില്‍

നാദാപുരം: പാറക്കടവ് പാലത്തിന് സമീപം യാത്രക്കാരിയായ കോളജ് വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്തിയ കേസില്‍ ഓട്ടോഡ്രൈവര്‍ റിമാന്‍റില്‍. പാറക്കടവ് സ്വദേശി കോന്പിപ്പൊന്നങ്കോട്ട് സമീര്‍ (28)നെ നാദാപുരം ഒന്നാം ക്ലാസ്സ് മജിസട്രേറ്റ് കെ.പി.അനിത രണ്ടാഴ്ചത്തേക്ക് റിമാന്‍റ് ചെയ്തത്. ശനിയാഴ്ച്ച വൈകുന്നേരം വീട്ടിലേക്ക് പോവാന്‍ ഓട്ടോയില്‍ കയറിയ വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്തുകയായിരുന്നു.
ചെറുത്ത് നിന്ന വിദ്യാര്‍ഥിനിയെ വായ് പൊത്തിപിടിച്ച് കല്ല് കൊണ്ട് കുത്താന്‍ ശ്രമിക്കുകയും ഇതിനിടയില്‍ വിദ്യാര്‍ഥിനി ഓട്ടോയില്‍ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു. ഇതിന് മുന്പും യുവാവ് പാറക്കടവില്‍ വെച്ച് മറ്റൊരു വിദ്യാര്‍ഥിനിയെ കൈയ്യേറ്റം ചെയത സംഭവം ഉണ്ടായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

