വിദ്യാര്‍ത്ഥികളുടെ ലഹരി ഉപയോഗത്തിന് കടിഞ്ഞാണിടണം: മന്ത്രി ടി.പി. രാമകൃഷ്ണന്‍

താമരശേരി : വിദ്യാര്‍ത്ഥികളുടെ ലഹരി ഉപയോഗത്തിന് കടിഞ്ഞാണിടണമെന്നും വിദ്യാലയങ്ങളിലേക്ക് ലഹരി വസ്തുകള്‍ കടന്നു വരുന്നത് തടയണമെന്നുംഎക്സൈസ് തൊഴില്‍ വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. താമരശേരി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിന് പുതുതായി നിര്‍മ്മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാരാട്ട് റസാഖ് എം.എല്‍.എ അദ്ധ്യക്ഷനായി. ജില്ലാപഞ്ചായത്തംഗം നജീബ് കാന്തപുരം , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടിസി വനജ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സരസ്വതി,വൈസ് പ്രസിഡന്റ് കെ.സി.മാമു, പി.ടി.എ പ്രസിഡന്റ്‌എം. സുല്‍ഫീക്കര്‍, പ്രിന്‍സിപ്പാള്‍ എം. സന്തോഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
