വിദേശ മദ്യവുമായി ഒരാൾ അറസ്റ്റിൽ

കൊയിലാണ്ടി: മാഹി വിദേശ മദ്യവുമായി ഒരാൾ അറസ്റ്റിൽ. വെങ്ങളം പടിഞ്ഞാറിടത്ത് സുനിൽ (49) നെയാണ് കൊയിലാണ്ടി എസ്.ഐ. ചാലിൽ അശോകനും പാർട്ടിയും പിടികൂടിയത്. ഇയാളിൽ നിന്ന് 15 കുപ്പി മദ്യമാണ് പിടിച്ചെടുത്തത്. ഇന്നലെ വൈകീട്ട് നടത്തിയ റെയ്ഡിലാണ് പിടികൂടിയത്. എസ്.ഐയോടൊപ്പം സി.സി.പി.ഒ.മാരായ കെ.പി.ഗിരീഷ്, ഗണേശൻ തുടങ്ങിയവരും ഉണ്ടായിരുന്നു.
