വിദേശ മദ്യം വില്‍ക്കുന്നതിനിടെ മൂന്നുപേര്‍ പിടിയില്‍

താമരശേരി: എക്സൈസ് വേട്ടയില്‍ മൂന്നുപേര്‍ പിടിയില്‍. താമശേരി എക്സൈസ് ഇന്‍സ്പെക്ടര്‍ വി.ജെ കുര്യാക്കോസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പുതുപ്പാടി, കൂടത്തായി, അണ്ടോണ ഭാഗങ്ങളില്‍ വിദേശ മദ്യം വില്‍ക്കുന്നതിനിടെ മൂന്നുപേരെ പിടികൂടിയത്.
പുതുപ്പാടി കൈതപ്പൊയിലില്‍ ആനോറമ്മല്‍ രഘു, കൂടത്തായി തവനൂര്‍ചാലില്‍ ഗോപാലന്‍, പൊയിലങ്ങാടി ചാലില്‍ രാമന്‍കുട്ടി എന്നിവരാണ് പിടിയിലായത്. പുതുപ്പാടി മേഖലയില്‍ വിദേശ മദ്യ വില്‍പ്പന വ്യാപകമാണെന്ന പരാതിയെ തുടര്‍ന്ന് എക്സൈസ് ഷാഡോ സംഘം രഘുവിനെ നിരീക്ഷിച്ച് വരികയായിരുന്നു. കെ എല്‍ 57 എ 553 നന്പര്‍ ആക്ടീവ സ്കൂട്ടറില്‍ എത്തി വിദേശ മദ്യം വില്‍പ്പന നടത്തുന്നതിനിടെയാണ് രഘു പിടിയിലായത്.

കൂടത്തായി തവനൂര്‍ചാലില്‍ ഗോപാലനെ കൂടത്തായി ദുര്‍ഘ നഗറില്‍ വിദേശ മദ്യം വില്‍പ്പന നടത്തുന്നതിനിടെയാണ് എക്സൈസ് കുരുക്കിയത്. അണ്ടോണ പൊയിലങ്ങാടി ഭാഗത്ത് വിദേശ മദ്യം വില്‍പ്പന നടത്തുന്നതിനിടെയാണ് പൊയിലങ്ങാടി ചാലില്‍ രാമന്‍കുട്ടിയെ എക്സൈസ് സംഘം പിടികൂടിയത്. പ്രിവന്‍റീവ് ഓഫീസര്‍ കെ ഗിരീഷ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ടി നൗഫല്‍, സി ജി ഷാജു, കെ ജി ജിനീഷ്, കെ വസന്തന്‍, ശ്യാമപ്രസാദ്, സുബൈര്‍ ,എന്‍ പി വിവേക് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിനുമുന്നില്‍ ഹാജരാക്കിയ മൂന്നുപേരെയും 14 ദിവസത്തേക്ക് റിമാന്റെ് ചെയ്തു.
