വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് വീണ്ടും അവധിക്ക് അപേക്ഷ നല്കി

തിരുവനന്തപുരം: സര്‍ക്കാരുമായി അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് ഒരു മാസമായി അവധിയിലായിരുന്ന വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് വീണ്ടും അവധിക്ക് അപേക്ഷ നല്കി.
ഒരു മാസത്തേക്ക് കൂടിയാണ് ജേക്കബ് തോമസ് അവധിക്ക് അപേക്ഷിച്ചിട്ടുള്ളത്. ജേക്കബ് തോമസിന് പകരം ഡി.ജി.പി ലോക്നാഥ് ബെഹ്റയ്ക്കാണ് വിജിലന്‍സിന്റെ ചുമതല.

സെന്‍കുമാറിന് ഡിജിപിയായി നിയമനം നല്കുകയാണെങ്കില് ലോക്നാഥ് ബെഹ്റയ്ക്ക് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനം സ്ഥിരപ്പെടുത്തുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.
Advertisements

വിജിലന്‍സിനെതിരായി ഹൈക്കോടതി പരാമര്‍ശം തുടര്‍ച്ചയായി വന്ന സാഹചര്യത്തിലാണ് ജേക്കബ് തോമസ് അവധിയില്‍ പ്രവേശിച്ചത്. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമായിരുന്നു നടപടി.

