വാളയാര്‍ സംഭവം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുല്ലപ്പള്ളി നടത്തുന്ന ഉപവാസസമരം തുടങ്ങി
പാലക്കാട്: അട്ടപ്പള്ളത്തെ സഹോദരിമാരുടെ ദുരൂഹമരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് നടത്തുന്ന ഏകദിന ഉപവാസ സമരം രാവിലെ ഒന്‍പതിന് കോട്ടമൈതാനത്ത് തുടങ്ങി. എഐസിസി ജനറല്‍ സെക്രട്ടറി കെ. സി വേണുഗോപാല്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
എംപിമാരായ വി.കെ. ശ്രീകണ്ഠന്, രമ്യ ഹരിദാസ്, എംഎല്‍എമാരായ ഷാഫി പറമ്പില്‍, പി.ടി.തോമസ് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവര്‍ ഉപവാസത്തില്‍ പങ്കാളികളായി. ഇന്നു വൈകുന്നേരം ആറിന് ഉപവാസത്തിന്റെ സമാപനസമ്മേളനം വി.എം. സുധീരന് ഉദ്ഘാടനം ചെയ്യും.

കെ.സി. വേണുഗോപാല്‍ രാവിലെ അട്ടപ്പള്ളത്തെ പെണ്‍കുട്ടികളുടെ വീട് സന്ദര്‍ശിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അട്ടപ്പള്ളത്തെ നാട്ടുകാര്‍ നടത്തുന്ന റിലേ നിരാഹാരസമരം ഇന്ന് രണ്ടാം ദിവസത്തേക്ക് കടന്നു. ബിജെപിയും സമരപരിപാടികളുമായി രംഗത്തുണ്ട്. സിപിഎം ഏരിയാ തലത്തില്‍ വിശദീകരണ യോഗങ്ങള്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്.




