വാഗമണ്ണില്‍ വന്‍ മയക്കുമരുന്ന് വേട്ട

വാഗമൺ: വിനോദ സഞ്ചാര കേന്ദ്രമായ വാഗമണ്ണില്‍ വന്‍ മയക്കുമരുന്ന് വേട്ട. LSD സ്റ്റാമ്പ് ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകളുമായി തൃശൂര്‍, കോഴിക്കോട് സ്വദേശികളായ രണ്ട് പേരാണ് പീരുമേട് എക്സൈസിന്‍റെ പിടിയിലായത്.വിനോദ സഞ്ചാര കേന്ദ്രമായ വാഗമണ്ണില്‍ നിന്ന് 52 എല്‍ എസ് ഡി സ്റ്റാമ്പുകളുമായി രണ്ടു എഞ്ചനീയര്‍മാരാണ് എക്സൈസിന്‍റെ പിടിയിലായത്.
തൃശൂര്‍ സ്വദേശി ബസന്ത് ബല്‍റാം, കോഴിക്കോട് സ്വദേശി ഷബീര്‍ എന്നിവരാണ് പീരുമേട് എക്സൈസിന്‍റെ പിടിയിലായത്. ഇവരില്‍ നിന്ന് എല്‍എസ്ഡി സ്റ്റാമ്പ് കൂടാതെ ചരസ്, കഞ്ചാവ്, എന്നിങ്ങനെ 3 ലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്ന് ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തു.

വാഗമണ്ണില്‍ നടത്തിയ വാഹന പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറിന്‍റെ ഡിക്കിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്നുകള്‍. ഡിജെ പാര്‍ട്ടിക്കും മറ്റും ഉപയോഗിക്കുന്ന എല്‍എസ്ഡി സ്റ്റാമ്ബ് ചെറിയ കഷണങ്ങളാക്കി നാക്കിനടിയില്‍ വെച്ചാണ് ഉപയോഗിക്കുന്നത്.

മണിക്കൂറുകളോളം ലഹരി പ്രദാനം ചെയ്യുന്ന സ്റ്റാമ്ബുകള്‍ സ്വന്തം ഉപയോഗത്തിനു വേണ്ടിയാണെന്നാണ് പ്രതികള്‍ എക്സൈസിനു നല്‍കിയ മൊഴി. ഈ ഗണത്തില്‍പ്പെടുന്ന എല്‍എസ്ഡി മയക്കുമരുന്ന് സ്റ്റാമ്ബുകള്‍ 3 എണ്ണത്തില്‍ കൂടുതല്‍ കൈവശം വെക്കുന്നത് എന്‍ ഡിപിഎസ് വകുപ്പ് പ്രകാരം വാണിജ്യ അടിസ്ഥാന വിഭാഗത്തില്‍പെടുന്നതും 10 മുതല്‍ 20 വര്‍ഷം വരെ കഠിന തടവ് ലഭിക്കാവുന്നതാണെന്നും എക്സൈസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

