വഴിയോര കച്ചവട തൊഴിലാളി യൂണിയൻ താലൂക്ക് സമ്മേളനം

കൊയിലാണ്ടി : വഴിയോര കച്ചവട തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) താലൂക്ക് സമ്മേളനം കൊയിലാണ്ടിയിൽ നടന്നു. സി.ഐ.ടി.യു കൊയിലാണ്ടി ഏരിയാ പ്രസിഡണ്ട് സി.കുഞ്ഞമ്മദ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി വ്യാപാര ഭവനിൽ ചേർന്ന സമ്മേളനത്തിൽ ടി. കെ. ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കെ. കെ. മുഹമ്മദ്, സി. പി. സുലൈമാൻ എന്നിവർ സംസാരിച്ചു. യു. കെ. പവിത്രൻ സ്വാഗതവും പി.വി.മമ്മദ് നന്ദിയും പറഞ്ഞു.
വഴിയോര കച്ചവട തൊഴിലാളികൾക്ക് ക്ഷേമനിധിയും, തദ്ദേശ സ്ഥാപന ലൈസൻസും അനുവദിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

പുതിയ ഭാരവാഹികൾ: പ്രസിഡണ്ട് ടി.കെ.ചന്ദ്രൻ., വൈസ് പ്രസിഡണ്ട്മാർ എൻ.കെ.പ്രകാശൻ, കെ.മുസ്തഫ, മനോജ് പരാണ്ടി. സെക്രട്ടറി യു.കെ.പവിത്രൻ. ജോ. സെക്രട്ടറിമാർ : കെ. എം. കരീം, എം.മുഹമ്മദലി, പി.വി.മമ്മദ്. ഖജാൻജി : ടി.കെ.ജോഷി.

