KOYILANDY DIARY.COM

The Perfect News Portal

വലിയങ്ങാടിയില്‍ അട്ടിമറിത്തൊഴിലാളിക്ക് സൂര്യാതാപമേറ്റു

കോഴിക്കോട്: വലിയങ്ങാടിയില്‍ അട്ടിമറിത്തൊഴിലാളിക്ക് സൂര്യാതാപമേറ്റു. വെള്ളയില്‍ തോപ്പയില്‍ നസീറി(32)നാണ് ജോലിക്കിടെ സൂര്യാതാപമേറ്റത്. വലതുകൈത്തണ്ടയില്‍  ഒന്നര ഇഞ്ചോളം നീളത്തില്‍ പൊള്ളലേറ്റ നസീര്‍ ബീച്ചാസ്​പത്രിയില്‍ ചികിത്സതേടി. തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം. ലോറിയുടെ മുകളില്‍ കയറി  സാധനങ്ങള്‍ ഇറക്കുന്നതിനിടെ വലതുകൈയില്‍ പുകച്ചില്‍ അനുഭവപ്പെടുകയും കുമിളകള്‍ രൂപപ്പെടുകയും ചെയ്തു.

Share news