വര്‍ഗീയതയ്ക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം അനിവാര്യം: കെ.പി. രാമനുണ്ണി

തിക്കോടി: വര്‍ഗീയതയ്ക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം അനിവാര്യമാണെന്ന് എഴുത്തുകാരന് കെ.പി. രാമനുണ്ണി. തിക്കോടി ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി. ഹനീഫ അധ്യക്ഷത വഹിച്ചു. പയ്യോളി മുനിസിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ പി. കുല്‍സു മുഖ്യാതിഥിയായിരുന്നു. പി.വി. കൈരളി, സുരേഷ് ചങ്ങാടത്ത്, പി. വിശ്വനാഥന്, ഹാഷിം കോയതങ്ങള്‍, വി.പി. കുഞ്ഞമ്മദ്, കെ. മുഹമ്മദാലി, പി.കെ. ശശികുമാര്‍, സുധാകര ബാബു എന്നിവര്‍ സംസാരിച്ചു.
