KOYILANDY DIARY.COM

The Perfect News Portal

വര്‍ഗിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജുനൈദിന്റെ കുടുംബത്തിന് CPI(M) 10 ലക്ഷം നൽകി

ദില്ലി: ഹരിയാനയില്‍ വര്‍ഗിയ ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട ജുനൈദിന്റെ കുടുംബത്തിന് സിപി.ഐ എം കേരള ഘടകത്തിന്റെ സഹായധനം കൈമാറി. ജൂനൈദിന്റെ വീട്ടിലെത്തി പൊളിറ്റ്ബ്യൂറോയംഗം ബൃന്ദാകാരാട്ട് കേരളത്തിന്റെ പത്ത് ലക്ഷം രൂപ കുടുംബത്തിന് നല്‍കി. വികാര നിര്‍ഭരയമായിരുന്നു ജൂനൈദിന്റെ വീട് ഇന്ന്. ഹരിയാന സര്‍ക്കാര്‍ കൈയ്യൊഴിഞ്ഞ, സംഘപരിവാര്‍ പ്രവരത്തകരുടെ ഭീഷണി നേരിടുന്ന വീട്ടില്‍, കേരളത്തിന്റെ സഹായ ധനവുമായി എത്തിയ പൊളിറ്റ്ബ്യൂറോയംഗം ബൃന്ദാകാരാട്ടിനെ ജൂനൈദിന്റെ അമ്മ നിറഞ്ഞ കണ്ണുകളോടെ സ്വീകരിച്ചു.

സിപിഐ എം. സംസ്ഥാന ഘടകം സ്വരൂപിച്ച പത്ത് ലക്ഷം രൂപ, അഞ്ച് ലക്ഷം രൂപയുടെ രണ്ട് ചെക്കുകളായി ജൂനൈദിന്റെ അച്ഛനും അമ്മയ്ക്കും കൈമാറി. ഹരിയാന സംസ്ഥാന സെക്രട്ടറി സുരേന്ദ്രന്‍ മാലിക്കും ഒപ്പമുണ്ടായിരുന്നു.വര്‍ഗിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജൂനൈദിന്റെ കുടുംബത്തിന് ഐക്യദാര്‍ഢ്യം അറിയിക്കുന്ന സിപിഐ എം. കേരളഘടകത്തിന്റെ കത്തും വീട്ടില്‍ വച്ച്‌ കൈമാറി.

പെരുനാളിന് ആഘോഷിക്കാന്‍ സാധനങ്ങള്‍ വാങ്ങി മടങ്ങുമ്ബോഴാണ് ജൂനൈദ് എന്ന് പതിനാറ് വയസുകാരനെ ഗോ സംരക്ഷകര്‍ തല്ലി കൊന്നത്.ക്രൂരമായി അക്രമണത്തിന് ഇരയായി സഹോദരന് ആശുപത്രികളില്‍ പ്രവേശിക്കുന്നത് സംഘപരിവാര്‍ അനുകൂലികള്‍ എതിര്‍ക്കുകയും ചെയ്തു. ഹരിയാന സര്‍ക്കാരും സംരക്ഷണം നല്‍കാന്‍ തയ്യാറാകാത്തത് ഏറെ വിവാദമാകുകയും ചെയ്തിരുന്നു.ജൂനൈദിന്റെ അമ്മയും കൂടുംബവും കേരള മുഖ്യമന്ത്രി പിണറായി വിജയനെ ദില്ലിയില്‍ സന്ദര്‍ശിച്ച്‌ കൂടുംബത്തിന്റെ പരിതാപകരമായ അവസ്ഥ അറിയിച്ചിരുന്നു.പാര്‍ടിയും കേരള ജനതയും ഒപ്പമുണ്ടെന്ന് മുഖ്യമന്ത്രി അന്ന് ഉറപ്പ് നല്‍കിയിരുന്നു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *