വയനാട്ടില്‍ മാവോയിസ്റ്റ്-പൊലീസ് വെടിവെയ്പ്പ്; ഒരാള്‍ കൊല്ലപ്പെട്ടു

വൈത്തിരി: വയനാട്ടിലെ വൈത്തിരിയില്‍ പൊലീസും മാവോയിസ്റ്റും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു. നിലമ്പൂര്‍ പാണ്ടിക്കാട് സ്വദേശി സി പി ജലീലാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്. കണ്ണൂര്‍ റേഞ്ച് ഐജി ബല്‍റാം കുമാര്‍ ഉപാധ്യായ, കളക്ടര്‍ അജയ്കുമാര്‍ എന്നിവര്‍ സ്ഥലത്തുണ്ട്.
നേര്ക്കുനേരുണ്ടായ വെടിവെപ്പിലാണ് ഒരാള്‍ കൊല്ലപ്പെട്ടത്. കമഴ്ന്ന് കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്. രാത്രി എട്ടരയോടെ തുടങ്ങിയ ഏറ്റുമുട്ടല്‍ പുലര്‍ച്ചെ വരെ തുടര്‍ന്നു. ഏറ്റുമുട്ടലുണ്ടായ റിസോര്‍ട്ടിന് സമീപമാണ് മൃതദേഹം കണ്ടത്. റിസോര്‍ട്ടിലുള്ള താമസക്കാരെ ഒഴിപ്പിച്ച് മാവോയിസ്റ്റുകള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

