KOYILANDY DIARY.COM

The Perfect News Portal

വയനാട്ടില്‍ ദമ്പതികളെ മര്‍ദിച്ച സംഭവത്തില്‍ കര്‍ശന നടപടി -മന്ത്രി

തിരുവനന്തപുരം: വയനാട്ടില്‍ ദമ്പതികള്‍ ക്രൂര മര്‍ദനത്തിനിടയായ സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. സംഭവം അത്യന്തം വേദനാജനകമാണ്. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ സമൂഹ മനസാക്ഷി ഉണരേണ്ടതാണ്. ഉത്തരേന്ത്യയില്‍ കാണുന്നതു പോലെയുള്ള ആള്‍ക്കൂട്ട ആക്രമണം സ്ത്രീകള്‍ക്ക് നേരെ നടക്കുന്നത് സാംസ്‌കാരിക വിദ്യാഭ്യാസ രംഗത്ത് ഇത്രയേറെ പുരോഗതി നേടിയ കേരളത്തിന് ഒട്ടും ഭൂഷണമല്ലെന്നും മന്ത്രി പറഞ്ഞു.

ഇത്തരം സംഭവങ്ങള്‍ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. വനിതാ കമ്മീഷന്‍ കേസ് എടുത്തിട്ടുണ്ട്. ഈ ദമ്പതികള്‍ക്ക് വനിത ശിശുവികസന വകുപ്പിന്‍റെ എല്ലാ പിന്തുണയുമറിയിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി. വയനാട്ടിലെ അമ്പലവയലില്‍ തമിഴ്​നാട്​ സ്വദേശികളായ ദമ്പതികള്‍ക്ക്​ നടുറോഡില്‍ ക്രൂരമര്‍ദനമേല്‍ക്കുകയായിരുന്നു. സ്ഥലം കാണാനെത്തിയ ദമ്പതികളെ അമ്പലവയല്‍ കവലയില്‍ വെച്ച്‌​ ടിപ്പര്‍ ‍ഡ്രൈവറായ സജീവാനന്ദന്‍ എന്നയാള്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. ഇതി​​​​​​​ൻ്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ്​ സംഭവം പുറത്തറിഞ്ഞത്​. സജീവാനന്ദന്‍ ഇപ്പോള്‍ ഒളിവിലാണ്.

റോഡിലിട്ട്​ യുവാവിനെ ടിപ്പര്‍ ഡ്രൈവര്‍ ക്രൂരമായി മര്‍ദിക്കുകയും ചോദ്യം ചെയ്​ത യുവതിയെ ഇയാള്‍ കൈയേറ്റം ചെയ്യുകയുമായിരുന്നു. ആള്‍ക്കൂട്ടത്തിന്​ നടുവില്‍ വെച്ചാണ്​ ജീവനന്ദന്‍ യുവതിക്കുനേരെ അസഭ്യവര്‍ഷം നടത്തുകയും മുഖത്തടിക്കുകയും ചെയ്​തത്​.

Advertisements

സംഭവത്തില്‍ ജില്ലാ പൊലീസ് മേധാവി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തില്‍ വനിതാ കമീഷന്‍ സ്വമേധയാ കേസെടുത്തു. അക്രമിയെ അറസ്​റ്റ്​ ചെയ്യാതെ വിട്ട പൊലീസ്​ നടപടി തെറ്റാണെന്നും വനിതാ കമീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ പറഞ്ഞു.

Share news

Leave a Reply

Your email address will not be published. Required fields are marked *