KOYILANDY DIARY.COM

The Perfect News Portal

വന്മുകം – എളമ്പിലാട് സ്കൂളിൽ  ‘പുസ്തകച്ചങ്ങാതി’ പരിപാടി സംഘടിപ്പിച്ചു

കൊയിലാണ്ടി. ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ വായനാ വാരാചരണത്തിന്റെ ഭാഗമായി വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ‘പുസ്തകച്ചങ്ങാതി’ പരിപാടി സംഘടിപ്പിച്ചു. ഡോ: ഒ.കെ.ശ്രീനിവാസൻ തന്റെ യൂറോപ്പ് സന്ദർശനവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ  ‘നെടുവീർപ്പുകളുടെ പാലം ‘ എന്ന യാത്രാ വിവരണ പുസ്തകം പരിചയപ്പെടുത്തിക്കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു.  എ.വി.ദേവലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. പി.എം. ഷഹാന പുസ്തകം ഏറ്റുവാങ്ങി.
പഴയ കാല പുസ്തകങ്ങളുടെ വിപുലമായ ശേഖരമുള്ള കെ.പി.പ്രഭാകരൻ താളിയോലഗ്രന്ഥം, ഗിന്നസ് ബുക്ക് എന്നിവ കുട്ടികളെ പരിചയപ്പെടുത്തി. ഈ വിദ്യാലയം നടപ്പിലാക്കിയ ഹോം ലൈബ്രറി പദ്ധതിയുടെ തുടർച്ചയായി ഈ വർഷം ഓരോ കുട്ടിയും പുസ്തകo പ്രസിദ്ധീകരിച്ച് പുറത്തിറക്കുന്ന പ്രവർത്തനത്തോടനുബന്ധിച്ചാണ് ‘പുസ്തകച്ചങ്ങാതി’ പരിപാടി സംഘടിപ്പിച്ചത്. വിദ്യാരംഗം ലീഡർ നിരഞ്ജന എസ് മനോജ്, ആയിഷ മെഹാന, അംന ഫാത്തിമ എന്നിവർ സംസാരിച്ചു.
Share news

Leave a Reply

Your email address will not be published. Required fields are marked *