KOYILANDY DIARY.COM

The Perfect News Portal

വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിൽ ‘മക്കൾക്കൊപ്പം’ ഓൺലൈൻ ശിൽപ്പശാല സംഘടിപ്പിച്ചു

ചിങ്ങപുരം: വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ സഹായത്തോടെ ‘മക്കൾക്കൊപ്പം’ രക്ഷാകർതൃ ശാക്തീകരണ ശിൽപ്പശാല സംഘടിപ്പിച്ചു.  വാർഡ് മെമ്പർ ടി.എം. രജുല ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് കെ.എം. ഷൈബി അധ്യക്ഷത വഹിച്ചു. പ്രശസ്ത സൈക്കോ-സോഷ്യൽ കൗൺസിലറായ ടി.പി. തുഷാര ശിൽപ്പശാലയ്ക്ക് നേതൃത്വം നൽകി. പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത്, എം.പി.ടി.എ. ചെയർപേഴ്സൺ വി.ആർ. വനിക, സ്കൂൾ ജാഗ്രതാ സമിതി കൺവീനർ സി. ഖൈറുന്നിസാബി, കെ.എം. പ്രബിന എന്നിവർ സംസാരിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *