വനിതാ മാധ്യമപ്രവര്‍ത്തകരെ അപമാനിച്ച് പോസ്റ്റിട്ട ബിജെപി നേതാവിനെതിരെ പരാതി

ചെന്നൈ: വനിതാ മാധ്യമപ്രവര്‍ത്തകരെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട തമിഴ്നാട്ടിലെ ബിജെപി നേതാവ് എസ് വി ശേഖറിനെതിരെ ചെന്നൈയിലെ മാധ്യമപ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്കി. ശേഖറിന്റേത് മാധ്യമപ്രവര്‍ത്തകരെ മാത്രമല്ല സ്ത്രീത്വത്തെ ഒന്നാകെ അപമാനിക്കുന്നതാണെന്ന് പറഞ്ഞാണ് പരാതി.
വനിതാമാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്തകള്‍ക്കും അവസരങ്ങള്‍ക്കും വേണ്ടി എന്ത് അനാശാസ്യത്തിനും തയ്യാറാകുമെന്നും തമിഴ്നാട്ടിലെ മാധ്യമപ്രവര്‍ത്തകര്‍ മാന്യതയില്ലാത്തവരും ബ്ലാക്ക് മെയില്‍ ചെയ്യുന്നവരാണ് എന്നുമായിരുന്നു എസ് വി ശേഖറിന്റെ പോസ്റ്റ്. പ്രതിഷേധം ശക്തമായതോടെ ക്ഷമാപണം നടത്തിയ ശേഖര്‍ പോസ്റ്റ് ഡിലീറ്റ് ചെയ്ത എസ് വി ശേഖര്‍ മറ്റൊരാളുടെ പോസ്റ്റ് വായിക്കാതെ താന്‍ ഷെയര്‍ ചെയ്യുകയായിരുന്നുവെന്നും വിശദീകരണം നടത്തി.

എസ് വി ശേഖറും എച്ച് രാജയും സൈബര്ഭ്രാന്തന്മാരാണെന്നും അവര്‍ക്കെതിരെ പരാതി ലഭിച്ചാല്‍ നടപടിയെടുക്കമെന്നും മന്ത്രി ഡി ജയകുമാര്‍ പറഞ്ഞു. ശേഖറിനെതിരെ ബിജെപി നേതൃത്വത്തിന് പരാതി നല്‍കാനൊരുങ്ങുകയാണ് ചെന്നൈയിലെ മാധ്യമപ്രവര്‍ത്തകര്‍.

