വനിത ബ്യൂട്ടിഷ്യന്‍സ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: ഗുണനിലവാരമില്ലാത്ത കോസ്‌മെറ്റിക്ക് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് അംഗീകാരമില്ലാത്തവര്‍ നടത്തുന്ന ബ്യൂട്ടീഷന്‍ വര്‍ക്ക് നിരോധിക്കുവാനും, വാടക നിയന്ത്രണ നിയമം ഉടന്‍ പാസ്സാക്കണമെന്നും കെ.എസ്.ബി.എ. താലൂക്ക് വനിത ബ്യൂട്ടിഷ്യന്‍സ് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. കൊയിലാണ്ടിയില്‍ നടന്ന കണ്‍വെന്‍ഷന്‍ നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ ദിവ്യ സെല്‍വരാജ് ഉദ്ഘാടനം ചെയ്തു. കെ.എസ്.ബി.എ. താലൂക്ക് പ്രസിഡണ്ട് കെ.പി.സജീവന്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന കമ്മിറ്റി അംഗം കെ.കെ.രവി, വനിത ബ്യൂട്ടിഷ്യന്‍സ് ജില്ലാ രക്ഷാധികാരി കെ.സി.അജിത്, കണ്‍വീനര്‍ പി.സി.മെഹബൂബ്, കോഴിക്കോട് താലൂക്ക് സെക്രട്ടറി ആശാജോഷി, കെ.എസ്.ബി.എ. ജില്ലാ വൈസ്. പ്രസി.മാരായ കെ.പി.നാരായണന്‍, കെ.കെ.ബാബുരാജ്, ജോ.സെക്രട്ടറി കെ.പി.രജിത, കൊയിലാണ്ടി താലൂക്ക് സെക്രട്ടറി വി.ശശി, കണ്‍വീനര്‍ കെ.ടി.ഷാജി, പ്രസീല്‍, വിവിധ ബ്ലോക്ക് സെക്രട്ടറിമാരായ ഉഷ, ഷീന, പ്രസീത, കെ.കെ.ജോസ്‌ന, എം.ഗീതാമണി, റീന ബാലന്‍ എന്നിവര്‍ സംസാരിച്ചു.
പുതിയ ഭാരവാഹികളായി കെ.കെ.ജോസ്‌ന (പ്രസിഡണ്ട്), റോസ് ബെനട്‌സ് (വൈസ് പ്രസിഡണ്ട്), ഷീന ബാലന്‍ (വൈസ് പ്രസിഡണ്ട്), വസന്ത കൊയിലാണ്ടി(സെക്രട്ടറി), ഗീതാമണി(ജോ.സെക്രട്ടറി), ശ്രീകല (ജോ.സെക്രട്ടറി), വിന്ധ്യ ഷാജി(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
