KOYILANDY DIARY.COM

The Perfect News Portal

വനമിത്ര പുരസ്‌ക്കാരം വടകര ചാനിയംകടവ് സ്വദേശിയ്ക്ക്

കോഴിക്കോട്: ജൈവ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള 2018 ലെ വനമിത്ര പുരസ്‌ക്കാരം വടകര ചാനിയംകടവ് സ്വദേശി വടയക്കണ്ടി നാരായണന്‍ ഏറ്റുവാങ്ങി. 25,000 രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച്‌ തിരുവനന്തപുരത്ത് വനംവകുപ്പ് ആസ്ഥാനത്തെ വനശ്രീ ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു അവാര്‍ഡ് വിതരണം.

മുഖ്യമന്ത്രി പിണറായി വിജയന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. വനം മന്ത്രി അഡ്വ കെ രാജു പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. കാവ്, കണ്ടല്‍ വനം, ഔഷധ സസ്യങ്ങള്‍ തുടങ്ങി ജൈവവൈവിധ്യമേഖലയില്‍ സ്തുത്യര്‍ഹ സംരക്ഷണ പ്രവര്‍ത്തനം നടത്തുന്ന വ്യക്തികള്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍, കൃഷിക്കാര്‍ എന്നിവരെയാണ് വനം വകുപ്പ് അവാര്‍ഡിന് തെരഞ്ഞെടുക്കുന്നത്.

Share news

Leave a Reply

Your email address will not be published. Required fields are marked *