വത്സന് തില്ലങ്കേരി ഇരുമുടിക്കെട്ടില്ലാതെ പടി ചവിട്ടിയത് ആചാരലംഘനം; എ പത്മകുമാര്‍

തിരുവനന്തപുരം: ഇരുമുടിക്കെട്ടില്ലാതെ പടി ചവിട്ടിയ ആര് എസ് എസ് നേതാവ് വത്സന് തില്ലങ്കേരി മാപ്പു പറഞ്ഞതുകൊണ്ടു മാത്രം, ഇരുമുടിക്കെട്ടില്ലാതെ പടിചവിട്ടിയ പ്രവൃത്തി ആചാരലംഘനം അല്ലാതാകില്ലയെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍.
സമരാഹ്വാനത്തിന് അല്ലാത്തതിനാല്‍ ഇരുമുടിക്കെട്ടില്ലാതെ ദേവസ്വം ബോര്‍ഡ് അംഗം കെ പി ശങ്കര്‍ദാസ് പതിനെട്ടാംപടി ചവിട്ടിയത് പിഴവല്ല. ദേവസ്വം ക്ഷേത്രങ്ങളില്‍ കാണിക്കയിടരുതെന്ന സംഘപരിവാര്‍ ആഹ്വാനം ക്ഷേത്രങ്ങളെയും ക്ഷേത്രജീവനക്കാരായ ഹിന്ദുക്കളുടെ കുടുംബങ്ങളെയുമാണ് തകര്‍ക്കുന്നതെന്ന് പത്മകുമാര്‍ പറഞ്ഞു.

ക്ഷേത്രങ്ങള്‍ നശിച്ചാലും വേണ്ടില്ല തങ്ങളുടെ രാഷ്ട്രീയം വിജയിക്കണമെന്ന വാദഗതി ഹിന്ദുത്വത്തോടോ ക്ഷേത്രങ്ങളോടോ ഉള്ള ആത്മാര്‍ഥത കൊണ്ടല്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലെ യുവതീപ്രവേശന വിധി അനുസരിക്കാന്‍ ഭരണഘടനാസ്ഥാപനങ്ങള്‍ക്ക് ബാധ്യതയുണ്ടെന്നും പത്മകുമാര്‍ കൂട്ടിച്ചേര്‍ത്തു.

