വടകര റെയില്‍വേ സ്റ്റേഷനില്‍ ഇനി യാത്രക്കാര്‍ക്ക് വാടകയ്ക്ക് വിശ്രമമുറി

വടകര: വടകര റെയില്‍വേ സ്റ്റേഷനില്‍ ഇനി യാത്രക്കാര്‍ക്ക് വാടകയ്ക്ക് വിശ്രമമുറി കിട്ടും. രണ്ട് മുറികളാണ് മുകള്‍നിലയില്‍ സജ്ജമാക്കിയത്. ഒരു ഡബിള്‍ റൂമും ഒരു സിങ്കിള്‍ റൂമും. ഡബിള്‍റൂമിന് 400 രൂപയാണ് വാടക. സിങ്കിളിന് 300 രൂപയും. ഇവയുടെ ഉദ്ഘാടനം ചൊവ്വാഴ്ച റെയില്‍വേ ജനറല്‍മാനേജര്‍ വസിഷ്ഠ് ജോഹ്‌റി നിര്‍വഹിച്ചു.
താഴത്തെനിലയില്‍ വി.ഐ.പി. ലോഞ്ചും മോടിപിടിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ഉദ്ഘാടനവും ചൊവ്വാഴ്ച നടന്നു. ജനറല്‍മാനേജറുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി നിവേദനങ്ങള്‍ നല്‍കാനും നിര്‍ദേശങ്ങള്‍ പങ്കുവെക്കാനുമായി ഒട്ടേറെ പേര്‍ എത്തിയിരുന്നു. ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ് പി.വി. കവിത, വൈസ് പ്രസിഡന്റ് പി. ജയരാജന്‍, വടകര നഗരസഭാ കൗണ്‍സിലര്‍മാരായ എ. പ്രേമകുമാരി, ശോഭന, പി.എം. മുസ്തഫ, പുറന്തോടത്ത് സുകുമാരന്‍, ബാബു ഒഞ്ചിയം, സുനില്‍ മടപ്പള്ളി, പി.എസ്. രഞ്ജിത്ത് കുമാര്‍, രാധാകൃഷ്ണന്‍ കാവില്‍, കെ. പ്രകാശന്‍, ടി. ബാലക്കുറുപ്പ് തുടങ്ങിയവര്‍ സ്ഥലത്തെത്തി.

