ലോകകപ്പ് ഫുട്ബോൾ ആൽബം പ്രകാശനം ചെയ്തു

കൊയിലാണ്ടി: ചിങ്ങപുരം വന്മുകം- എളമ്പിലാട് എം.എൽ.പി.സ്കൂളിൽ സ്പോർട്സ് ക്ലബ്ബ് ആഭിമുഖ്യത്തിൽ ലോകകപ്പ് ഫുട്ബോളിന് വരവേൽപ്പ് നൽകി.രക്ഷിതാക്കൾ, കുട്ടികൾ, അധ്യപകർ എന്നിവർ പങ്കെടുക്കുന്ന പ്രവചന മത്സരം, ഗോളടി മത്സരം, ഫുട്ബോൾ ആൽബം പ്രകാശനം എന്നിവ നടന്നു.
സ്പോർട്സ് ക്ലബ്ബ് അംഗങ്ങൾ തയ്യാറാക്കിയ ലോകകപ്പ് ഫുട്ബോൾ ആൽബം പി.ടി.എ.പ്രസിഡന്റ് എൻ.ശ്രീഷ് ന പ്രകാശനം ചെയ്തു. സ്പോർട്സ് ക്ലബ്ബ് ലീഡർ അമൻ ജാഫർ ഏറ്റുവാങ്ങി. സ്റ്റാഫ് സെക്രട്ടറി സി. ഖൈറുന്നിസാബി അദ്ധ്യക്ഷത വഹിച്ചു.
സ്പോർട്സ് ക്ലബ്ബ് കൺവീനർ പി.കെ.അബ്ദുറഹ്മാൻ, പി.എസ്.ശ്രീല, കെ.സുജില, പി.നൂറുൽ ഫിദ, ധനഞ്ജയ് എസ് വാസ്, ഹൈഫ ഖദീജ എന്നിവർ സംസാരിച്ചു.
