ലോകകപ്പ് ഫുട്ബാള്‍ ലഹരി പകര്‍ന്ന് നമ്പ്രത്ത്കര യു.പി. സ്കൂളിൽ തൗസന്റ് പാസ്

കൊയിലാണ്ടി: വിദ്യാര്‍ഥികളില്‍ ലോകകപ്പ് ഫുട്ബാള്‍ ലഹരി പകര്‍ന്ന് നമ്പ്രത്ത്കര യു.പി. സ്കൂള്‍ സ്പോര്‍ട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ‘തൗസന്റ് പാസ്’. വിവിധ ടീമുകളുടെ ജഴ്സിയണിഞ്ഞ വിദ്യാര്‍ഥികള്‍ക്ക് ഫുട്ബാള്‍താരം എല്‍. എസ്. ഋഷിരാജ് ആദ്യ പാസ് നല്കി ഉദ്ഘാടനംചെയ്തു. വിദ്യാര്‍ഥികളും രക്ഷിതാക്കളും അധ്യാപകരും ചേര്‍ന്നാണ് ആയിരം പാസ് പൂര്‍ത്തിയാക്കിയത്.
പി.ടി.എ. പ്രസിഡന്റ് ഒ.കെ. സുരേഷ്, പ്രധാനാധ്യാപകന് എം. ശ്രീഹര്ഷന്, പി.പി.സുരേഷ്കുമാര്‍, പി.സി. സതീഷ്കുമാര്‍, കെ.എ. താജുദ്ദീന് എന്നിവര്‍ സംസാരിച്ചു.

