ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കുന്നു

കോഴിക്കോട് : ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും സന്നദ്ധസംഘടനകളുടെയും സംയുക്താഭിമുഖ്യത്തില്‍ ഇന്ന് ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും. കൈ ഉയര്‍ത്താം എച്ച്ഐവി പ്രതിരോധത്തിനായി എന്ന സന്ദേശം ഉയര്‍ത്തിയാണ് പരിപാടി. ബോധവല്‍ക്കരണ പരിപാടികളുടെ സമാപന സമ്മേളനം ടാഗോര്‍ ഹാളില്‍ വൈകിട്ട് ആറിന് മന്ത്രി ടി പി രാമകൃഷ്ണന് ഉദ്ഘാടനംചെയ്യും. കോഴിക്കോട് റെയില്വേസ്റ്റേഷന്, ബസ്സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ പ്രദര്‍ശനവും സംഘടിപ്പിക്കും. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആര് എല്‍ സരിത, ഡെപ്യൂട്ടി ഡിഎംഒ എം പി ജീജ, ജില്ലാ പ്രോഗ്രാം മാനേജര്‍ ഇ ബിജോയ് എന്നിവര്‍ പങ്കെടുത്തു.
