ലീഗ് സി.പി.എം സംഘർഷം നന്തിയിൽ ഹർത്താൽ തുടരുന്നു: DYFI ഓഫീസിന് തീയിട്ടു

കൊയിലാണ്ടി: നന്തിയിൽ ലീഗ് നേതാവിന് വെട്ടേറ്റ സംഭവത്തിൽ പ്രതിഷേധിച്ച് യു..ഡി.എഫ്.ഹർത്താൽ ആഹ്വാനം ചെയ്ത ഹർത്താൽ തുടരുന്നു. വൈകീട്ട് 6 മണി വരെയാണ് ഹർത്താൽ. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് .പി പി. കരീമിനാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ കരീമിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിന് പിന്നിൽ സി.പി.എം.ആണെന്ന് ലീഗ് ആരോപിച്ചു കഴിഞ്ഞ മാസം നന്തിയിൽ ലീഗ്, സി.പി.എം. സംഘർഷമുണ്ടായതിനെതുടർന്ന് സി.പി.എം.ന്റെ നേതാക്കൾക്ക് വെട്ടേറ്റിരുന്നു. ഇതിന്റെ തുടർയെന്നോണമാണ് പുതിയ സംഭവമെന്ന് കരുതുന്നു. കരീമിന്റ ഇടതു കൈക്കും, ഇടതുകാലിനുമാണ് വെട്ടേറ്റത്. വീട്ടിന്റെ മുന്നിൽ വെച്ചാണ് സംഭവം അക്രമത്തിനു പിന്നിൽ 4 അംഗ സംഘമാണെന്ന് പറയപ്പെടുന്നു.

ശക്തമായപോലീസ് പെട്രൊളിംഗ് നന്തിയിലും പരിസരത്തും വിന്യസിച്ചിട്ടുണ്ട് അതിനിടെ കടലൂരിലെ ഡിവൈ. എഫ്.ഐ. നിയന്ത്രണത്തിലുള്ള യുവജന വായനശാലയ്ക്ക് നേരെ അക്രമമുണ്ടായി. ഇന്നു പുലർച്ചെ ഒന്നര മണിയോടെ ജനലിനുള്ളിലൂടെ മണ്ണെണ്ണ ഒഴിച്ച് തീവെക്കുകയായിരുന്നു. വായനശാല ഭാഗികമായി കത്തിനശിച്ചു.

