ലിഫ്റ്റ് ചോദിച്ചശേഷം അടിച്ചുവീഴ്ത്തി മോഷണം നടത്തുന്ന യുവാവ് അറസ്റ്റില്‍
ബാലുശ്ശേരി: രാത്രികാലങ്ങളില്‍ ഇരുചക്ര വാഹന യാത്രക്കാരെ കൈ കാണിച്ചു നിര്‍ത്തി ലിഫ്റ്റ് ചോദിച്ചശേഷം അടിച്ചുവീഴ്ത്തി മോഷണം നടത്തുന്ന യുവാവ് അറസ്റ്റില്‍. കൂടരഞ്ഞി പാലക്കാംതൊടി ജംഷിതാണ് (27) ബാലുശേരി പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി 11 ന് പൂനൂരില്‍ വെച്ച് സ്കൂട്ടര്‍ യാത്രക്കാരനെ അടിച്ചുവീഴ്ത്തി സ്കൂട്ടറും ഇരുപത്തിയെട്ടായിരം രൂപയും മോഷ്ടിച്ച കേസിലാണ് ജംഷിത് ബാലുശേരി എസ്.ഐ. വി.സിജിത്തിന്റെയും സംഘത്തിന്റെയും പിടിയിലായത്.
ഇയാളുടെ വീട്ടില്‍നിന്നും സ്കൂട്ടര്‍ പോലീസ് കണ്ടെടുത്തു. കൊടുവള്ളി , കോടഞ്ചേരി സ്റ്റേഷനുകളില്‍ ഇയാളുടെ പേരില്‍ നിരവധി മോഷണകേസുകള്‍ നിലവിലുള്ളതായി ബാലുശേരി പോലീസ് പറഞ്ഞു.

