ലഹരിക്കെതിരെ SFI, DYFI, AIDWA കൂട്ടായ്മ

കൊയിലാണ്ടി; വർദ്ധിച്ചുവരുന്ന ലഹരിവ്യാപനത്തിനും, കഞ്ചാവ് മയക്കുമരുന്ന് മാഫിയ അക്രമങ്ങൾക്കുമെതിരെ SFI, DYFI, AIDWA സംയുക്തമായി കൊയിലാണ്ടിയിൽ ജനകീയ കൺവെൻഷൻ സംഘടിപ്പിച്ചു. കൺവെൻഷൻ ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. എൽ.ജി. ലിജീഷ് ഉദ്ഘാടനം ചെയ്തു. പുതിയ ബസ്സ്സ്റ്റാൻ്റ് പരിസരത്ത് നടന്ന പരിപാടിയിൽ ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി എൻ. ബിജീഷ് അധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബിപി ബബീഷ്, ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയാ സെക്രട്ടറി ബിന്ദു സോമൻ, ഡിവൈഎഫ്ഐ ബ്ലോക്ക് ട്രഷറർ അനുഷ പി.വി എന്നിവർ സംസാരിച്ചു. വിവിധ കേന്ദ്രങ്ങളിൽ ജാഗ്രതാ സ്ക്വാഡുകൾ രൂപീകരിച്ച് ലഹരിക്കെതിരായ പോരാട്ടം ശക്തമാക്കാൻ തീരുമാനിച്ചു. കൺവെൻഷനിൽ എസ്എഫ്ഐ ഏരിയാ സെക്രട്ടറി ഫർഹാൻ സ്വാഗതം പറഞ്ഞു.


