ലഹരി ഗുളികകളുമായി യുവാവ് അറസ്റ്റിൽ

കോഴിക്കോട്: വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും വില്‍പന നടത്താനായി മൈസൂരില്‍ നിന്നെത്തിച്ച 150 ഓളം ലഹരി ഗുളികകളുമായി കോഴിക്കോട് വളയനാട് സ്വദേശി പ്രണവിനെ (23) കോഴിക്കോട് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ ഇന്‍സ്‌പെക്ടര്‍ പി. മുരളീധരനും സംഘവും അറസ്റ്റ് ചെയ്തു. മാനസിക രോഗികള്‍ക്ക് നല്‍കാനുള്ളതും വേദന സംഹാരികളുമായ നൈട്രസെപാം,സ്പാസ്‌മോ പ്രോക്‌സിവോണ്‍ എന്നീ ഇനത്തില്‍പ്പെട്ട ഗുളികകളാണ് പിടിച്ചെടുത്തത്.
സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രേംകൃഷ്ണയുടെ നിര്‍ദ്ദേശ പ്രകാരം ഷാഡോ എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു പ്രതി. പുതുച്ചേരിയില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് വാങ്ങുന്ന ഗുളികകളാണ് വലിയ വിലയ്ക്ക് ചില്ലറ വില്‍പ്പന നടത്തുന്നത്. ഇത്തരം ഗുളികകള്‍ ഡോക്ടറുടെ കുറിപ്പടി സഹിതം മാത്രമേ കൈവശം വെക്കാന്‍ പാടുള്ളൂ. ഇവയുടെ ദുരുപയോഗം യുവാക്കള്‍ക്കിടയില്‍ കൂടി വരുന്നതായി എക്‌സൈസിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.

റെയ്ഡില്‍ അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ അബൂബക്കര്‍, പ്രിവന്റീവ് ഓഫീസര്‍ യു.പി. മനോജ് സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജുബീഷ്, റിഷിത്ത് കുമാര്‍, പ്രവീണ്‍, മനോജ്, ബിജുമോന്‍ എന്നിവര്‍ പങ്കെടുത്തു പ്രതിയെ കോടതി റിമാന്റ് ചെയ്തു

