KOYILANDY DIARY.COM

The Perfect News Portal

റേഷന്‍ കടകളില്‍ സ്ഥാപിച്ച ഇപോസ് മെഷീന്‍ വഴി വ്യാപക തട്ടിപ്പ്

കൊല്ലം: ഭക്ഷ്യധാന്യങ്ങള്‍ കരിഞ്ചന്തയിലെത്തുന്നത് തടയാന്‍ റേഷന്‍ കടകളില്‍ സ്ഥാപിച്ച ഇപോസ് മെഷീന്‍ വഴി വ്യാപക തട്ടിപ്പ്. മെഷീനിലെ പഴുതുകള്‍ മുതലാക്കി വ്യാപാരികള്‍ റേഷന്‍ സാധനങ്ങള്‍ കരിഞ്ചന്തയില്‍ മറിച്ചു വില്‍ക്കുന്നു. തട്ടിപ്പ് കണ്ടെത്തിയ കൊല്ലത്തെ പത്ത് കടകളുടെ ലൈസന്‍സ് റദ്ദാക്കിയെങ്കിലും ക്രമക്കേട് തുടരുകയാണ്. കാര്‍ഡുടമ അല്ലെങ്കില്‍ അംഗങ്ങള്‍ എത്തി ഇപോസ് മെഷീനില്‍ കൈവിരല്‍ പതിച്ചാലേ റേഷന്‍ സാധനങ്ങള്‍ നല്‍കാവൂ എന്നാണ് നിയമം.

അനര്‍ഹര്‍ക്ക് റേഷന്‍ സാധനം കിട്ടാതിരിക്കാനാണ് കോടിക്കണക്കിന് രൂപമുടക്കി ഇ പോസ് മെഷ്യന്‍ ഏര്‍പ്പെടുത്തിയത്. എന്നാല്‍ കൊല്ലത്തെ ചില റേഷന്‍ കടകളില്‍ ഇതൊന്നു വേണ്ട. ആര്‍ക്കും എപ്പോഴും റേഷന്‍ സാധനങ്ങള്‍ സുലഭമായി വാങ്ങാന്‍ സാധിക്കും.സ്ഥിരമായി റേഷന്‍വാങ്ങാന്‍ വരാത്തവരുടെയും ശാരീരിക അവശതകള്‍ കാരണം കടകളിലെത്താന്‍ സാധിക്കാത്തവരുടെയും റേഷനാണ് കടക്കാര്‍ തട്ടി കരിഞ്ചന്തയില്‍ വില്‍ക്കുന്നത്. റേഷന്‍കാര്‍ഡ് നമ്ബര്‍ മെഷീനില്‍ അടിക്കുമ്ബോള്‍ ഉപഭോക്താക്കളുടെ പേര് വിവരം തെളിയും. പിന്നീട് അംഗത്തിന്‍റെ കൈവിരല്‍ പതിക്കാന്‍ ആവശ്യപ്പെടും.

ഇത് ക്യാന്‍സല്‍ ചെയ്ത് കടക്കാരന്‍ മൂന്ന് തവണ കൈവിരല്‍ അമര്‍ത്തുകയാണെങ്കില്‍ വിഹിതം തെളിയും. ഒന്ന് കൂടി അമര്‍ത്തി ബില്ലടിച്ച്‌ സാധനങ്ങളെടുക്കാം. ഉപഭോക്താവിന്‍റെ വിരലടയാളവും വേണ്ട ആധാറും വേണ്ട. പരവൂരിലെ 242 ആം നമ്ബര്‍ കടയിലും 230 ആം നമ്ബര്‍ കടയിലും ഇ പോസ് മെഷീനെ നോക്കുകുത്തിയാക്കി സാധനങ്ങള്‍ കരിഞ്ചന്തയില്‍ എത്തിക്കുന്നു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *