KOYILANDY DIARY.COM

The Perfect News Portal

റായ്ഗഢ് ജില്ലയില്‍ ഭക്ഷ്യവിഷബാധയേറ്റ് മൂന്നു കുട്ടികള്‍ മരിച്ചു

റായ്ഗഢ്: മഹാരാഷ്ട്രയിലെ റായ്ഗഢ് ജില്ലയില്‍ ഭക്ഷ്യവിഷബാധയേറ്റ് മൂന്നു കുട്ടികള്‍ മരിച്ചു. 250 ഓളം പേര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ആശുപത്രിയില്‍ ചികിത്സയിലുള്ള ചിലരുടെ നില ഗുരുതരമാണ്. കലാപ്പൂരിലെ മഹദ് പ്രദേശത്ത് ഒരു ഗൃഹപ്രവേശ ചടങ്ങിനെത്തിയവര്‍ക്കാണ് ഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന് വിഷബാധയേറ്റത്.

ഗ്രാമത്തിലെ സുഭാഷ് മാനെയുടെ ഗൃഹപ്രവേശ ചടങ്ങില്‍ വിളമ്ബിയ ഭക്ഷണം കഴിച്ചവര്‍ക്കാണ് വിഷബാധയേറ്റത്. പ്രഗതി ഷിന്‍ഡെ(12), റിഷികേശ് ഷിന്‍ഡെ(12), കല്യാണി ഷിന്‍ഗോത്തെ(7)എന്നീ കുട്ടികളാണ് മരണമടഞ്ഞത്.

അഞ്ഞുറോളം പേര്‍ പങ്കെടുത്ത വിരുന്നില്‍ കുട്ടികള്‍ക്കാണ് തലകറക്കം, ഛര്‍ദി തുടങ്ങിയ പ്രശ്നങ്ങള്‍ കണ്ടു തുടങ്ങിയത്. മുതിന്നവര്‍ക്കും പ്രശ്നങ്ങള്‍ കണ്ടതോടെ ഭക്ഷ്യ വിഷബാധയാണെന്ന് മനസിലാക്കുകയും ഉടന്‍ തന്നെ ഖോപ്പോളിക്കടുത്തുള്ള പാര്‍വതി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ആളുകളുടെ എണ്ണം കുടിയതോടെ പനവേല്‍, മുബൈ നാവിക ആശുപത്രി എന്നിവടങ്ങളിലേക്കും കൊണ്ടുപോയി. കീടനാശിനിയാണ് വിഷബാധയ്ക്ക് കാരണം എന്നാണ് പ്രാഥമിക നിഗമനം.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *