രാജ്യാന്തര കരാട്ടെ ചാംപ്യന്‍ഷിപ്പില്‍ കരാട്ടെ കിഡ് മാര്‍ഷ്യല്‍ ആര്‍ട്സിന് ഒാവറോള്‍ കിരീടം

ദുബായ് : ബുഡോക്കന്‍ രാജ്യാന്തര കരാട്ടെ ചാംപ്യന്‍ഷിപ്പില്‍ കരാട്ടെ കിഡ് മാര്‍ഷ്യല്‍ ആര്‍ട്സിന് ഒാവറോള്‍ കിരീടം. ശബാബ് അല്‍ അഹ് ലി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യ ഉള്‍പ്പെടെ ഇരുപതോളം രാജ്യങ്ങളില്‍ നിന്നായി 850 പേര് മത്സരിച്ചു. എട്ടു തത്താമികളായി വൈറ്റ് ബെലറ്റ് മുതല്‍ ബ്ലാക്ക് ബെല്‍റ്റ് വരെയുള്ള കുട്ടികള്‍ അടക്കമുള്ളവര്‍ പങ്കെടുത്ത മത്സരമാണ് അരങ്ങേറിയത്.
ഒാറിയന്്റല് അബുദാബി ക്ലബിനാണ് രണ്ടാം സ്ഥാനം. ജനറല്‍ കണ്‍വീനര്‍ ഡോ.റെന്‍ഷി രന്ജിത് അധ്യക്ഷത വഹിച്ചു. ഷമീര്‍ അല്‍ ബസ്താക്കി ഉദ്ഘാടനം ചെയ്തു. കത്ത, ജുമിത്തെ മത്സരങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക വേദികളായിരുന്നു.

യുഎഇയിലും ഇന്ത്യയിലും കരാട്ടെ പരിശീലകരായ പത്ത് അധ്യാപകര്‍ക്ക് ഇയര്‍ ഒാഫ് ദ് സായിദ് പുരസ്കാരം ലഫ്.കേണല്‍ അഹമ്മദ് അല്‍ മുഹൈരി സമ്മാനിച്ചു. അബ്ദുല്ല ബനിയാസ് വിജയികള്‍ക്കുള്ള ട്രോഫികള്‍ സമ്മാനിച്ചു. ഇഖ്ബാല്‍ സെന്‍സായി, സി.വി.ഉസ്മാന്, ലൂയിസ് ടിറ്റോ, അക് ബര് സെന്‍സായി, ബഷീര്‍ തൃശൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

