രാജ്യസുരക്ഷയെ അപകടപ്പെടുത്തു പരിഷ്‌കരങ്ങളിൽ നിന്ന് ഭരണകൂടം പിന്മാറണം: എസ് വൈ എസ്

കൊയിലാണ്ടി: രാജ്യത്തെ സാധാരണക്കാരുടെ ജനജീവിതം ദുസ്സഹമാക്കുകയും സുരക്ഷിതത്വം അപകടപ്പെടുത്തുകയും ചെയ്യുന്ന പരിഷ്‌കാരങ്ങളിൽ നിന്നും ഭരണകൂടം പിന്മാറണമെന്ന് എസ്.വൈ.എസ് ജില്ലാ ലീഡേഴ്‌സ് എംപവർമെന്റ് ക്യാമ്പ് അഭിപ്രായപ്പെട്ടു. കറൻസി പരിഷ്‌കരണത്ത തുടർന്ന് രാജ്യത്തുണ്ടായ പ്രശ്‌നങ്ങൾ പരിഹരിക്കുവാൻ കേന്ദ്ര സർക്കാർ സത്വര നടപടി സ്വീകരിക്കണം. ആവശ്യമായ മുന്നൊരുക്കങ്ങളില്ലാതെ നടത്തുന്ന പരിഷ്‌കാരങ്ങൾ സൃഷ്ടിക്കുന്ന സുരക്ഷാ പ്രശ്‌നങ്ങൾക്ക് ഭരണകൂടം തന്നെ ഉത്തരവാദിത്തമേറ്റെടുക്കേണ്ടി വരുമെന്നും എസ്.വൈ.എസ് അഭിപ്രായപ്പെട്ടു. കൊയിലാണ്ടി കൊല്ലം പാറപ്പള്ളി മർകസ് മാലിക് ദീനാറിൽ നട ക്യാമ്പ് സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു.
എസ് .വൈ.എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി അധ്യക്ഷത വഹിച്ചു. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി മജീദ് കക്കാട്, എം.മുഹമ്മദ് സ്വാദിഖ്, മുഹമ്മദലി സഖാഫി വള്ളിയാട്, നാസർ ചെറുവാടി, അഫ്‌സൽ കൊളാരി എന്നിവർ വിവിധ സെക്ഷനുകൾക്ക് നേതൃത്വം നൽകി. എസ്.വൈ.എസ് സംസ്ഥാന പ്രസിഡൻറ് പേരോട് അബ്ദുറഹ്മാൻ സഖാഫി മുഖ്യ പ്രഭാഷണം നടത്തി. ശുക്കൂർ സഖാഫി വെണ്ണക്കോട്, ടി.എ മുഹമ്മദ് അഹ്‌സനി, സയ്യിദ് മുല്ലക്കോയ തങ്ങൾ, നാസർ സഖാഫി കരീറ്റിപ്പറമ്പ് , വി.എം മുഹ്‌യിദ്ധീൻ കുട്ടി മുസ്‌ലിയാർ, കലാം മാവൂർ, മുനീർ സഖാഫി ഓർക്കാേട്ടരി, പി.വി അഹ്മദ് കബീർ, മുഹമ്മദലി സഖാഫി വള്ളിയാട് ,സയ്യിദ് അബ്ദുൽ അസീസ് ഇർഫാനി തുടങ്ങിയവർ സംബന്ധിച്ചു.

