രാജ്യത്താകെ ജനക്ഷേമ ഭരണത്തിനുള്ള ബദല്‍കൂടി ഉയര്‍ത്തിയാണ് പിണറായി മാതൃകയാകുന്നത്: കമല്ഹാസന്

ചെന്നൈ: ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ ബദല്‍ ഉയര്‍ത്തി രാജ്യത്തിന് മാതൃക കാട്ടുന്ന ഭരണാധികാരിയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് നടന് കമല്ഹാസന്. മോഡി സര്‍ക്കാരിന്റെ ന്യൂനപക്ഷവേട്ടയ്ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന് ഡിവൈഎഫ്ഐ നല്കുന്ന നിവേദനം പുറത്തിറക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രിയുടെ ഇസ്രയേല്‍ സന്ദര്‍ശനത്തിലെടുത്ത തെറ്റായ നിലപാടിനെ പിണറായി വിജയന് തുറന്നുകാട്ടിയത് ധീരമായ നടപടിയായിരുന്നു. മികച്ച ഭരണാധികാരിയെന്ന നിലയില്‍ തന്റെ പ്രസ്ഥാനം ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ടീയം മാത്രമല്ല രാജ്യത്താകെ ജനക്ഷേമ ഭരണത്തിനുള്ള ബദല്‍കൂടി ഉയര്‍ത്തിയാണ് പിണറായി മാതൃകയാകുന്നത്- കമല്ഹാസന് പറഞ്ഞു.

