രാജീവ് ഗാന്ധിയുടെ 77 – മത് ജന്മദിനം: രക്ത സാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി
കൊയിലാണ്ടി: രാജീവ് ഗാന്ധിയുടെ 77 – മത് ജന്മദിനത്തിൻ്റെ ഭാഗമായി ബാലൻ മാസ്റ്റർ സ്മാരക കലാസംസ്കാരിക വേദിയുടെ നേതൃത്വത്തിൽ SSLC, +2 പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് രാജീവ് ഗാന്ധി എക്സലൻ്റ് അവാർഡും, ഗാന്ധിജിയുടെ കൈ പുസ്തകവും നൽകി ആദരിച്ചു. പന്തലായനി തെരുവത്ത് പീടികയിലുള്ള രക്ത സാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയും നടത്തി.

ചടങ്ങിൽ സേവാദൾ നിയോജക മണ്ഡലം പ്രസിഡൻ്റ് വേണുഗോപാൽ പി.വി, പി. മൂത്തുക്ഷണൻ, സോമൻ എം. വി, ഭാസ്കരൻ എം. വി, ബൂത്ത് പ്രസിഡൻ്റ് കരുണാകരൻ നായർ, വാസുദേവൻ, അശോകൻ എന്നിവർ പങ്കെടുത്തു.


