KOYILANDY DIARY.COM

The Perfect News Portal

രമേശ് ചെന്നിത്തല അവധിയില്‍: ആഭ്യന്തര വകുപ്പിന്‍റെ ചുമതല ആര്യാടന്‍ വഹിക്കും

തിരുവനന്തപുരം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വിദേശത്ത് പോകുന്നതിനാല്‍ ഡിസംബര്‍ 28 വരെ അവധിയില്‍ പ്രവേശിച്ചു. വൈദ്യുതമന്ത്രി ആര്യാടന്‍ മുഹമ്മദ് ആഭ്യന്തര വകുപ്പിന്‍റെ ചുമതല നിര്‍വഹിക്കും. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ.ആന്‍റണിയോടൊപ്പം ചെന്നിത്തല അമേരിക്കയിലേക്കാണ് പോകുന്നത്. ആന്‍റണിയുടെ ചികിത്സാര്‍ഥമാണ് യാത്ര. ഇന്ന് രാത്രി ഡല്‍ഹിയില്‍ നിന്ന് പുറപ്പെടും. 28വരെയുള്ള ചെന്നിത്തലയുടെ പരിപാടികള്‍ മാറ്റിവെച്ചതായി അദ്ദേഹത്തിന്‍റെ ഓഫീസ് അറിയിച്ചു.

Share news