രണ്ട് ദിവസം മുമ്പ് കാണാതായ ദമ്പതികളെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

വളളികുന്നം: രണ്ട് ദിവസം മുമ്ബ് കാണാതായ ദമ്പതികളെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. വള്ളികുന്നം, പുത്തന്‍ചന്ത മണ്ണാടിത്തറ ദീപു ഭവനത്തില്‍ സുരേന്ദ്രന്‍ (60), ഭാരതി(55) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് പട്ടാമ്പി റെയില്‍വേ സ്റ്റേഷന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.
ഭരണിക്കാവ് കുറത്തികാടുള്ള ബന്ധുവീട്ടില്‍ പോവുകയാണെന്ന് പറഞ്ഞ് രണ്ടു ദിവസം മുമ്പ് ദമ്പതികള്‍ വീട്ടില്‍ നിന്ന് ഇറങ്ങുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ട് കാരണമാണ് ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് പോലീസ് നിഗമനം. മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം വള്ളികുന്നത്തെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും. മക്കള്‍: ദീപു, നന്ദു. മരുമക്കള്‍: സവിത, ശാലിനി.

