യോഗി ആദിത്യനാഥിന‌് തെരെഞ്ഞടുപ്പ‌് കമീഷന്‍ നോട്ടീസ‌് നല്‍കി

ലക‌്നൗ: ഇന്ത്യന്‍ സൈന്യത്തെ മോഡിസേനയെന്ന‌് വിശേഷിപ്പിച്ച ഉത്തര്‍പ്രദേശ‌് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന‌് തെരെഞ്ഞടുപ്പ‌് കമീഷന്‍ നോട്ടീസ‌് നല്‍കി. സംഭവത്തെക്കുറിച്ച‌് യോഗി വ്യാഴാഴ‌്ചയ‌്ക്കകം റിപ്പോര്‍ട്ട‌് നല്‍കണം.
ഗാസിയാബാദിലും ഗ്രേറ്റര്‍ നോയിഡയിലും തെരഞ്ഞെടുപ്പ് റാലികളില്‍ സംസാരിക്കുമ്ബോഴാണ് യോഗി ആദിത്യനാഥ് വിവാദപരാമര്‍ശം നടത്തിയത‌്. “കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ ഭീകരവാദികള്‍ക്ക് ബിരിയാണി വിളമ്ബുകയാണ് ചെയ്തത്.

അവര്‍ മസൂദ് അസ്ഹറിനെപ്പോലെയുള്ള ഭീകരരുടെ പേരിനൊപ്പം ജി എന്ന് ചേര്‍ത്ത് അവരെ പ്രോത്സാഹിപ്പിക്കുകയാണ്. എന്നാല്‍, മോദിജിയുടെ സേന ഭീകരര്‍ക്ക് നേരെ വെടിയുണ്ടകളും ബോംബും വര്‍ഷിച്ചു എന്നായിരുന്നു യോഗി ആദിത്യനാഥിന്റെ പരാമര്‍ശം.

