യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷം: മുഖ്യപ്രതികള്‍ പിടിയില്‍

തിരുവനന്തപുരം: യൂണിവേഴ്സ്റ്റി കോളേജിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് മുഖ്യപ്രതികള്‍ പിടിയില്‍. ഒന്നാം പ്രതി ശിവരഞ്ജിത്തും രണ്ടാം പ്രതി നസീമുമാണ് പിടിയിലായത്.കേശവദാസപുരത്തുനിന്നുമാണ് ഇവരെ പൊലീസ് പിടികൂടിയത്. സംഭവശേഷം ഒളിവിലായ പ്രതികളെ കണ്ടെത്താനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ഇതോടെ കേസില്‍ ആറ് പ്രതികള്‍ പിടിയിലായി. കുറ്റകൃത്യത്തില്‍ പങ്കാളികളായ കണ്ടാലറിയാവുന്ന 30 പേര്‍ക്കെതിരേയും പൊലീസ് കേസെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നേമം സ്വദേശിയായ ഇജാബിനെ ഞായറാഴ്ച രാവിലെ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇജാബിനെ റിമാന്റ് ചെയ്തു.

കല്ലറയിലേക്ക് പോകാന്‍ ഓട്ടോയില്‍ കേശവദാസപുരത്ത് എത്തിയപ്പോഴാണ് ഇരുവരേയും അറസ്റ്റ് ചെയ്തതെന്ന് കന്റോണ്‍മെന്റ് പൊലീസ് അറിയിച്ചു.

